
5 Under Graduate programmes,
4 Post Graduate programmes, Specializations and Certificate programmes.
ഒന്നാം വർഷ ബി.ടെക്.-ൽ പ്രതീക്ഷിത ഒഴിവുകളിലേക്ക് 15-9-2023-നു ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെ സ്പോട് അഡ്മിഷൻ നടത്തുന്നതാണ്. 14-9-2023-ലെ സ്പോട്ട് അഡ്മിഷനിൽ പങ്കെടുത്തവർ, 15-9-2023-ലെ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വീണ്ടും രജിസ്റ്റർ ചെയ്യണമെന്ന് അറിയിക്കുന്നു. സ്പോട് അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 15-9-2023 -നു ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി കോളേജിൽ എത്തി നടപടികളിൽ പങ്കെടുക്കേണ്ടതാണ്. ഏതെങ്കിലും ഗവൺമെന്റ്/എയ്‌ഡഡ് എൻജിനീയറിങ് കോളേജിൽ ചേർന്നിട്ടുള്ളവരാണെങ്കിൽ അഡ്മിഷൻ സ്ലിപ്പും സ്വാശ്രയ കോളേജുകളിൽ ചേർന്നിട്ടുള്ളവർ കോളേജിൽ നിന്നും NOC യും കൊണ്ടുവരേണ്ടതാണ്. അഡ്മിഷൻ സ്ലിപ്പ്/NOC അല്ലെങ്കിൽ അസ്സൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) കയ്യിൽ ഉള്ളവർക്ക് മാത്രമേ സ്പോട് അഡ്മിഷനിൽ പങ്കെടുക്കുവാൻ കഴിയൂ. അഡ്മിഷൻ കിട്ടുന്നവർ അപ്പോൾ തന്നെ മുഴുവൻ ഫീസും അടച്ച് പ്രാവേശനം പൂർത്തിയാക്കേണ്ടതാണ്.